...
preloader
Complex Elbow Injuries- CME

Complex Elbow Injuries- CME

Complex Elbow Injuries- CME
പരുമല ആശുപത്രിയുടെയും പത്തനംതിട്ട ഓർത്തോപീഡിക് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ COMPLEX ELBOW INJURIES എന്ന വിഷയത്തെ കുറിച്ച് ഒരു CME സെപ്റ്റംബർ 24 ആം തീയതി രാവിലെ 9 മണിക്ക് പരുമല ആശുപത്രിയിൽ വെച്ച് നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി ഉദ്ഘാടനം ചെയ്തു.
ആശുപത്രി സിഇഒ ഫാദർ എം.സി പൗലോസ്, പത്തനംതിട്ട ഓർത്തോപീഡിക് സൊസൈറ്റി പ്രസിഡന്റ് ഡോ. സുരേഷ് കോശി, സെക്രട്ടറി ഡോ. ജയകൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി ഡോ. മാത്യു വർഗീസ് എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.
തുടർന്ന് കേരളത്തിലെ പ്രമുഖ ഓർത്തോപീഡിക് സർജന്മാരായ പ്രൊഫസർ ഡോ. പി സ് ജോൺ, പ്രൊഫസർ ഡോ. മുഹമ്മദ് അഷ്റഫ്, പ്രൊഫസർ ഡോ. ടോമിച്ചൻ എം സി, പ്രൊഫസർ ഡോ. ജോർജ് തോമസ്, പ്രൊഫസർ ഡോ. ടിജി തോമസ്, ഡോ. ജോൺ ടി ജോൺ, ഡോ. പ്രതാപ്കുമാർ, പ്രൊഫസർ ഡോ. ജെയിംസ് സി ജോർജ്, അസിസ്റ്റൻറ് പ്രൊഫസർ ഡോ. ഷിബു, അസിസ്റ്റൻറ് പ്രൊഫസർ ഡോ. ഉണ്ണികൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഈ CME യിൽ ഏകദേശം 60 ഓളം അസ്ഥി രോഗ വിദഗ്ധർ പങ്കെടുക്കുകയും ആശയവിനിമയങ്ങൾ നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

× Let's Talk
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.