preloader
World Heart Day Celebration

World Heart Day Celebration

World Heart Day Celebration
കേരളത്തിൽ ഏറ്റവും കൂടുതൽ ലീഡ്ലെസ്സ് പേസ്മേക്കറുകൾ വിജയകരമായി പൂർത്തിയാക്കിയ പരുമല കാർഡിയോളജി വിഭാഗം മേധാവി ഡോ. മഹേഷ് നളിൻ കുമാറിനും ടീമിനും അനുമോദനവുമായി പരുമല ആശുപത്രി. സാധാരണ പേസ്മേക്കറുകളിൽ നിന്ന് വ്യത്യസ്തമായി മുറിവുകളോ ശസ്ത്രക്രിയയോ ഇല്ലാതെയാണ് ലീഡ്ലെസ്സ് പേസ്മേക്കർ ഘടിപ്പിക്കുന്നതാണ്.
സെപ്റ്റംബർ മാസം 29 ആം തീയതി വൈകുന്നേരം അഞ്ചുമണിക്ക് കൂടിയ അഭിനന്ദന യോഗം നിരണം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. പരുമല സെമിനാരി മാനേജർ ഫാദർ കെ വി പോൾ റമ്പാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കാർഡിയോളജി വിഭാഗത്തിലേക്ക് പുതിയതായി ചാർജ് എടുക്കുന്ന അഞ്ച് വിദഗ്ധ കാർഡിയോളജി ഡോക്ടർമാരെ സ്വാഗതം ചെയ്തു.
ആശുപത്രിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വിതരണം ചെയ്ത സൗജന്യ വീൽചെയറുകൾ കരുണ പെയിൻ & പാലിയേറ്റീവ് കെയർ വർക്കിംഗ് ചെയർമാൻ അഡ്വ. സുരേഷ് മത്തായി സ്വീകരിച്ചു.
ആശുപത്രി സിഇഒ ഫാദർ എം. സി പൗലോസ്, കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഫാദർ ഡോ. റെജി മാത്യു, ആശുപത്രി പ്രോജക്ട് ഡയറക്ടർ & സെക്രട്ടറി ശ്രീ വർക്കി ജോൺ, മാനേജ്മെൻറ് കമ്മറ്റി അംഗം ഫാദർ റോയി പി തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ്, കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജോർജ് കോശി എന്നിവർ സംസാരിച്ചു.
തുടർന്ന് പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറും, സച്ചിൻ വാരിയരും പ്രോജക്ട് മലബാറിക്കസ് ബാൻഡുമായി ലൈവ് മ്യൂസിക് ഇവൻ്റ് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

× Let's Talk