preloader
International Radiology Day Celebration

International Radiology Day Celebration

International Radiology Day Celebration
ലോക റേഡിയോളജി ദിനാചരണവുമായി പരുമല ആശുപത്രി.
നവംബർ എട്ടാം തീയതി രാവിലെ 9.30 ന് ആശുപത്രി സിഇഒ ഫാദർ എം. സി പൗലോസിന്റെ സാന്നിധ്യത്തിൽ കൂടിയ ചടങ്ങിൽ ചാപ്ലയിൻ ഫാദർ ജിജു വർഗീസ്സ് അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ശ്രീ സഞ്ജു ശിവറാം നിർവഹിച്ചു. റേഡിയോളജി വിഭാഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ആരോഗ്യ പരിപാലനത്തിൽ ഈ വിഭാഗം വഹിക്കുന്ന പങ്കിനെ പറ്റിയും അവബോധം വളർത്തുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.
ചടങ്ങിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. എബിൻ വർഗീസ്, പരുമല റേഡിയോളജി വിഭാഗം മേധാവി ഡോ. അനിരുദ്ധ് വി നായർ, റേഡിയോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. ജോബിൻ വർക്കി പോത്തൻ, ഡോ. ആദിത്യ ദാസ്, ഡോ. സൂസന ജോസ്, ടെക്നീഷ്യന്മാരായ ശ്രീ അനീഷ്, ശ്രീ ലൈജു എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

× Let's Talk