preloader
Parumala Oncoinsight 2024

Parumala Oncoinsight 2024

Parumala Oncoinsight 2024
പരുമല ഇൻറർനാഷണൽ ക്യാൻസർ കെയർ സെന്ററിൽ അന്താരാഷ്ട്ര ഡോക്ടർസ് കോൺഫറൻസ് OncoInsight 2024 കേരളത്തിന്റെ ആരോഗ്യ, വനിത – ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഉദ്‌ഘാടനം ചെയ്തു.
ആശുപത്രി സിഇഒ ഫാദർ എം.സി പൗലോസിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. മാത്യൂസ് ജോസ്, റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ ആൻ്റോ ബേബി, സഭ മാനേജിംഗ് കമ്മിറ്റി അംഗം ശ്രീ ജോൺ പുന്നൂസ് എന്നിവർ സംസാരിച്ചു.
ഇന്ത്യയിലെ തന്നെ പ്രമുഖ ഓങ്കോളജി ചികിത്സ വിദഗ്ധരായ പത്മശ്രീ ഡോ. ലളിത് കുമാർ (എയിംസ്, ന്യൂഡൽഹി മെഡിക്കൽ ഓങ്കോളജി വിഭാഗം മുൻ മേധാവി), ഡോ. പവിത്രൻ കെ (മെഡിക്കൽ ഓങ്കോളജി & ഹെമറ്റോളജി വിഭാഗം മേധാവി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ), ഡോ. ഫ്രാൻസിസ് ജെയിംസ് (റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി, റീജിയണൽ ക്യാൻസർ കെയർ സെന്റർ , തിരുവനന്തപുരം ), പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. ലളിതാംബിക കരുണാകരൻ (ആലപ്പുഴ മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം മുൻ മേധാവി, പരുമല ആശുപത്രി സീനിയർ ഗൈനക്കോളജിസ്‌റ് ) എന്നിവരെ ഉദ്‌ഘാടന വേദിയിൽ വെച്ച് ആരോഗ്യമന്ത്രി അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Let's Talk