പരുമല നെഫ്രോളജി വിഭാഗത്തിന്റെയും ക്രിട്ടിക്കൽ കെയർ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ NEPHROCRIT 2K23 – An update on CRRT (CME) സംഘടിപ്പിച്ചു.
കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ പ്രമുഖ നെഫ്രോളജിസ്റ്റ്മാരും ക്രിട്ടിക്കൽ കെയർ വിദഗ്ധരും പങ്കെടുത്തു.
പരുമല ആശുപത്രി സി ഇ ഒ ഫാദർ എം.സി പൗലോസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ കിംസ് തിരുവനന്തപുരം ആശുപത്രി ഇന്റേണൽ മെഡിസിൻ വിഭാഗം പ്രൊഫസറും സീനിയർ കൺസൾട്ടന്റുമായ ഡോ. മാത്യു തോമസ് ഉദ്ഘാടനം നിർവഹിച്ചു. ഡോ. സതീഷ് ബാലൻ, ഡോ. സുരേഷ് കുമാർ, ഡോ. ഷെറിൻ ജോസഫ് (പരുമല ആശുപത്രി മെഡിക്കൽ സൂപ്രണ്ട്), ഡോ. സുജിത്ത് എം തോമസ്, ഡോ. ഹരീഷ് കെ. ജി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
തുടർന്ന് നടന്ന CME യിൽ തിരുവല്ല പുഷ്പഗിരി ആശുപത്രി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. മാത്യു പുളിക്കൻ, തിരുവല്ല പുഷ്പഗിരി ആശുപത്രി നെഫ്രോളജി വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. റീന തോമസ്, കിംസ് തിരുവനന്തപുരം നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. സതീഷ് ബാലൻ, എൻ എസ് ആശുപത്രി കൊല്ലം മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. സുരേഷ് കുമാർ, തിരുവനന്തപുരം എസ് കെ ആശുപത്രി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. രവി എസ്, തിരുവല്ല ബിലീവേഴ്സ് ആശുപത്രി നെഫ്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ജിയോ ഫിലിപ്പ് ജോൺ, പരുമല ആശുപത്രി നെഫ്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അഭിലാഷ് വി ചെറിയാൻ, പരുമല ആശുപത്രി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ ഡോ. സുജിത്ത് എം തോമസ്, തിരുവല്ല ബിലീവേഴ്സ് ആശുപത്രി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയും പ്രൊഫസർമായ ഡോ. ഫിലിപ്പ് മാത്യു, കൊല്ലം ട്രാവൻകൂർ മെഡിസിറ്റി ആശുപത്രി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയും കൺസൾട്ടന്റുമായ ഡോ. ഉണ്ണികൃഷ്ണൻ വി, തിരുവല്ല ബിലീവേഴ്സ് ആശുപത്രി നെഫ്രോളജി വിഭാഗം കൺസൽട്ടയ ഡോ. ഇ. റ്റി അരുൺ തോമസ്, പരുമല ആശുപത്രി ക്രിട്ടിക്കൽ കെയർ വിഭാഗം കൺസൾട്ടന്റുമാരായ ആയ ഡോ. ചിക്കു ജോൺ, ഡോ. ആൻറണി കള്ളിയത്ത്, ഡോ. അൻവർ എം അഹമ്മദ് എന്നിവർ സ്പീക്കേഴ്സ്സായും, മോഡറേറ്റേഴ്സ്സായും ചടങ്ങിൽ പങ്കെടുത്തു.