...
preloader
Cervical cancer awareness and free HPV vaccination drive

Cervical cancer awareness and free HPV vaccination drive

Cervical cancer awareness and free HPV vaccination drive

പരുമല ആശുപത്രിയുടെ ഗൈനക്കോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഗർഭാശയമുഖ ക്യാൻസർ ബോധവൽക്കരണ ക്ലാസും, സൗജന്യ HPV പ്രതിരോധ വാക്സിനേഷനും ജനുവരി 31 ന് വൈകുന്നേരം 5 മണിക്ക് പരുമല ആശുപത്രിയിൽ വച്ച് പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം നിർവഹിച്ചു.

ആശുപത്രി സിഇഒ ഫാദർ എം സി പൗലോസിന്റെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ ഫിനാൻസ് കോ-ഓർഡിനേറ്റർ ഫാ. തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗം മുൻ മേധാവിയും പരുമല ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റുമായ ഡോക്ടർ ലളിതാംബിക കരുണാകരൻ വൈറസ്ജന്യ ക്യാൻസറായ ഗർഭാശയമുഖ ക്യാൻസർ പൂർണ്ണമായി പ്രതിരോധിക്കുന്നതിൽ HPV വാക്സിനേഷന്റെ പ്രാധാന്യത്തെ പറ്റി ബോധവൽക്കരണ ക്ലാസ് നടത്തി.

മികച്ച കളക്ടർക്കുള്ള പുരസ്‌കാരം നേടിയ ഡോ. ദിവ്യ എസ് അയ്യർനെ ചടങ്ങിൽ ആദരിച്ചു. പ്രസ്തുത യോഗത്തിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷെറിൻ ജോസഫ്, ഗൈനക്കോളജി വിഭാഗത്തിന്റെ മേധാവിയും സീനിയർ കൺസൾട്ടന്റ്റ്റുമായ ഡോ.ഗ്രേസ് കുരുവിള, ഗൈനക്കോളജി കൺസൾട്ടന്റ്മാരായ ഡോ ഡിനു സൈമൺ, ഡോ ദീപ്തി ഡി പി, ചാപ്ലയിൻ ഫാദർ ജിജു വർഗീസ്, ആശുപത്രി മാനേജിങ് കമ്മിറ്റി അംഗങ്ങൾ ആയ ശ്രീ അലക്സ് തോമസ്, ശ്രീ തോമസ് ജോൺ, ശ്രീ ജിബിൻ ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി പരുമല ആശുപത്രി ബോധവൽക്കരണ ക്ലാസിനെത്തുടർന്നു സൗജന്യ HPV പ്രതിരോധ വാക്സിനേഷൻ ഡ്രൈവിന് തുടക്കംകുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

× Let's Talk
Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.