പരുമല സെൻറ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ കേരളത്തിലെ മികച്ച സർജന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള CME യും WORKSHOP ഉം ജൂലൈ 21, 22 തീയതികളിലായി നടത്തി.
CME യിൽ ഇന്ത്യയിലെ തന്നെ മികച്ച സര്ജന്മാരായ ഡോ. ബൈജു സേനാധിപൻ (റോയൽ സിംസ് റിസർച്ച് സെൻറർ, തിരുവനന്തപുരം), ഡോ. അബ്ദുൾ ലത്തീഫ് (മെഡിക്കൽ കോളേജ്, തിരുവനന്തപുരം) ഡോ. ഭരത് കുമാർ (ജെം ഹോസ്പിറ്റൽ, കോയമ്പത്തൂർ), ഡോ, ഫിറോസ് ഖാൻ (കിംസ് ഹെൽത്ത്, തിരുവനന്തപുരം), ഡോ, സന്ദീപ് (അശോക മെഡികവർ ഹോസ്പിറ്റൽ, നാസിക്), ഡോ. ബാലു (പി എസ് ജി ഹോസ്പിറ്റൽസ്, കോയമ്പത്തൂർ) എന്നിവർ പങ്കെടുത്തു.
കേരളത്തിലെ മുൻനിര സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റും പരുമല ഗ്യാസ്ട്രോ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റും റോബോട്ടിക് സർജനുമായ ഡോ. അരുൺ എസ് നായരുടെ നേതൃത്വത്തിൽ ഓങ്കോ സർജൻ ഡോ. അതുൽ, കൺസൾട്ടൻറ് ലാപ്രോസ്കോപ്പിക് സർജന്മാരായ ഡോ. അൻസാർ, ഡോ. ഷഫീർ എന്നിവരുടെ സംഘമാണ് അഡ്വാൻസ്ഡ് ലാപ്രോസ്കോപ്പി ഹെർണിയ വർക്ക്ഷോപ്പ് നടത്തിയത്.