പരുമല ആശുപത്രിയുടെ എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അത്യാധുനിക എമർജൻസി ഉപകരണങ്ങളുടെ ഉദ്ഘാടനം മാർച്ച് മാസം 22 തീയതി വൈകുന്നേരം 4 മണിക്ക് ആശുപത്രി നോർത്ത് ബ്ലോക്കിൽ വച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയന്‍ തിരുമേനിയുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ബഹുമാനപ്പെട്ട മുൻ മന്ത്രി ശ്രീ ജി സുധാകരൻ നിർവഹിച്ചു.
പ്രസ്തുത ചടങ്ങിൽ ആശുപത്രി സിഇഒ ഫാദർ എം സി പൗലോസ്, പരുമല സെമിനാരി മാനേജർ കെ വി പോൾ റമ്പാൻ, ആശുപത്രി ഫിനാൻസ് കോഡിനേറ്റർ ഫാദർ തോമസ് ജോൺസൺ കോർഎപ്പിസ്കോപ്പ, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ഷെറിൻ ജോസഫ്, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി നിഷാ അശോകൻ, കടപ്ര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി വിമല ബെന്നി എന്നിവർ സംസാരിച്ചു. ആശുപത്രി ചാപ്ലയിൻ ഫാദർ ജിജു വർഗീസ്, ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശ്രീ അലക്സ് തോമസ്, ശ്രീ തോമസ് ജോൺ എന്നിവർ സന്നിഹിതരായിരുന്നു.
എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ ലിനു അബ്ദുൾ ലത്തീഫ്, സീനിയർ കൺസൾട്ടന്റുമാരായ ഡോക്ടർ ഡേവിഡ് സുജിൻ, ഡോക്ടർ ബാലു പി ആർ എസ് എന്നിവർ അത്യാധുനിക CPR പരിശീലന ക്ലാസ് നയിച്ചു.