പരുമല ആശുപത്രിയിലെ പുതിയതായി പണികഴിപ്പിച്ച ICU ബ്ലോക്കിന്റെയും 21 റൂമുകളോട് കൂടിയ D5 വാർഡിന്റെയും കൂദാശ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ തിരുമേനി നിർവഹിച്ചു.
ചടങ്ങിൽ പരുമല ആശുപത്രി സിഇഒ ഫാദർ എം.സി പൗലോസ്, പരുമല സെമിനാരി മാനേജർ റവ. കെ വി പോൾ റമ്പാൻ, അല്മായ ട്രസ്റ്റി റോണി വർഗീസ്, പരുമല ആശുപത്രി ഫിനാൻസ് കോഡിനേറ്റർ വെരി റവ. തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പ, സെക്രട്ടറി & പ്രോജക്ട് ഡയറക്ടർ Er വർക്കി ജോൺ, പരുമല ആശുപത്രി ചാപ്ലിൻ ഫാദർ ജിജു വർഗീസ്, ഫാദർ എൽദോസ് ഏലിയാസ്, മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ഷെറിൻ ജോസഫ്, പരുമല ആശുപത്രി മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കുചേർന്നു.